Spread the love

വൈദ്യുതി ബില്ലും ‘സ്മാർട്ട്’ ആകുന്നു. മീറ്റർ റീഡിംഗിന് ശേഷം കടലാസിൽ അച്ചടിക്കുന്ന രീതി അവസാനിപ്പിച്ച് ഇനി മുതൽ ഫോൺ സന്ദേശമായി ബിൽ നൽകാനാണ് കെ.എസ്.ഇ.ബി ഒരുങ്ങുന്നത്.

എല്ലാ പദ്ധതികളും 100 ദിവസത്തിനുള്ളിൽ ഡിജിറ്റലാകുന്ന കെ.എസ്.ഇ.ബിയുടെ പദ്ധതിയുടെ പ്രാരംഭ ഘട്ടമായാണ് ബിൽ ഫോൺ സന്ദേശമായി വരുന്നത്. കാർഷിക കണക്ഷനുകൾ സ്വീകരിക്കുന്നവർക്കും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള സബ്സിഡി ലഭിക്കുന്നവർക്കും ഒഴികെയുള്ള എല്ലാ ഉപയോക്താക്കൾക്കും ഇനി ഓൺലൈനായോ മൊബൈൽ ആപ്പ് വഴിയോ മാത്രമേ ബിൽ അടയ്ക്കാൻ കഴിയൂ.

കൗണ്ടറിൽ ബിൽ അടയ്ക്കുന്ന രീതിക്ക് ഒരു ശതമാനം ഹാൻഡ്‌ലിംഗ് ഫീസ് ഈടാക്കാനുള്ള ശുപാർശ കെ.എസ്.ഇ.ബിയുടെ പരിഗണനയിലുണ്ട്.

By newsten