കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ നടൻ വിജയ് ബാബുവിനെതിരെ ഇന്ന് ചേർന്ന അമ്മ എക്സിക്യൂട്ടീവ് യോഗത്തിൽ നടപടിയുണ്ടായില്ല. വിജയ് ബാബുവിനെതിരായ പരാതി കോടതിയുടെ പരിഗണനയിലാണെന്നും വിഷയത്തിൽ ധൃതിപിടിച്ച് നടപടിയെടുക്കേണ്ട ആവശ്യമില്ലെന്നും സംഘടന വ്യക്തമാക്കി.
നേരത്തെ ദിലീപിനെതിരെ നടപടിയെടുത്തതിൽ വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ അതും തിരുത്തണമെന്ന് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് സംഘടനാ ഭാരവാഹിയായ സിദ്ദിഖ് മറുപടി നൽകി. നടിയെ ആക്രമിച്ച കേസിന് പിന്നാലെ ദിലീപിനെ സംഘടനയിൽ നിന്ന് പുറത്താക്കാൻ പാടില്ലായിരുന്നുവെന്നും സിദ്ദിഖ് പറഞ്ഞു.
ദിലീപിനെതിരായ നടപടി വളരെ വേഗത്തിൽ സ്വീകരിച്ചിരുന്നുവെന്നും, ഇപ്പോൾ വിജയ് ബാബുവിന് നൽകിയ പരിഗണന കേസ് ആരംഭിച്ച സമയത്ത് ദിലീപിന് നൽകിയിരുന്നില്ല എന്നും സിദിഖ് ആരോപിച്ചു.