Spread the love

തിരുവനന്തപുരം: വർക്കല നാവായിക്കുളത്ത് സി.പി.എം കൊടി കത്തിച്ച കോൺഗ്രസ് പ്രവർത്തകനെ കൊണ്ട് നേതാക്കൾ മറ്റൊരു കൊടി കെട്ടിപ്പിച്ചു. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ എംപി ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ അടിച്ചുതകർത്തതിൽ പ്രതിഷേധിച്ചുകൊണ്ട് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

ഈ റാലിക്കിടെയാണ് ഒരു കോൺഗ്രസ് പ്രവർത്തകൻ സി.പി.എമ്മിൻറെ കൊടി കത്തിച്ചത്. തുടർന്ന് സി.പി.എം നേതാക്കൾ അതേ കോൺഗ്രസ് പ്രവർത്തകനെ വിളിച്ചു വരുത്തി സി.പി.എമ്മിൻറെ കൊടി കെട്ടിക്കുകയായിരുന്നു.

By newsten