Spread the love

എറണാകുളം: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളിൽ കോടതി വാദം പുരോഗമിക്കുകയാണ്. മറുവശത്ത് അന്വേഷണം ശക്തമായി മുൻപോട്ട് പോകുന്നു.

നടൻ സിദ്ദിഖ് ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്ത ക്രൈംബ്രാഞ്ച് സംഘം കഴിഞ്ഞ ദിവസങ്ങളിൽ ദിലീപിന്റെ അടുത്ത ബന്ധുക്കളുടെയും കുടുംബ ഡോക്ടറുടെയും ശബ്ദ സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദിലീപിന്റെ ശബ്ദസാമ്പിളും അന്വേഷണ സംഘം ശേഖരിച്ചു എന്ന റിപ്പോർട്ട് വന്നത്.

ദിലീപിന്റെ സഹോദരൻ അനൂപ്, സഹോദരി സബിത, സഹോദരിയുടെ ഭർത്താവ് ടി എൻ സൂരജ്, കുടുംബ ഡോക്ടർ ഹൈദരാലി എന്നിവരുടെ ശബ്ദസാമ്പിളുകൾ മൂന്ന് ദിവസം മുമ്പാണ് ശേഖരിച്ചത്. 23നു രാവിലെ നെടുമ്പാശ്ശേരി പൊലീസിന്റെ സാന്നിധ്യത്തിലാണ് ശബ്ദസാമ്പിൾ എടുത്തത്. കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി എല്ലാവരുടെയും ശബ്ദസാമ്പിളുകൾ എടുക്കേണ്ടതുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു.

By newsten