തിരുവനന്തപുരം: മാനദണ്ഡങ്ങൾ ലംഘിച്ച് തോപ്പിൽ ഭാസിയുടെ മകൾക്ക് സ്വാതന്ത്ര്യസമര കുടുംബപെന്‍ഷന്‍ അനുവദിച്ച് സര്‍ക്കാര്‍. എ. മാലക്കാണ് സ്വാതന്ത്ര്യസമര കുടുംബപെന്‍ഷന്‍ നല്‍കുന്നത്. അവിവാഹിതയും തൊഴില്‍രഹിതരുമായ ആവകാശികള്‍ക്ക് മാത്രം പെന്‍ഷന്‍ അനുദിക്കുന്ന കീഴ്‌വഴക്കം ലംഘിച്ചാണ് സർക്കാരിന്റെ ഈ തീരുമാനം.
സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തവർക്കും അവരുടെ മരണശേഷം ഭാര്യമാർക്കും സ്വാതന്ത്ര്യസമര പെൻഷൻ നൽകുന്നതാണ് ഇപ്പോഴത്തെ രീതി. എന്നിരുന്നാലും, ചില അപൂർവ സന്ദർഭങ്ങളിൽ, അവിവാഹിതരും തൊഴിൽരഹിതരുമായ പെൺമക്കൾക്ക് സ്വാതന്ത്ര്യ സ്വാതന്ത്ര്യസമര കുടുംബ പെന്‍ഷന്‍ അനുവദിക്കുന്ന സമ്പ്രദായം സംസ്ഥാനത്ത് നിലവിലുണ്ട്. എന്നാൽ ഈ സന്ദർഭത്തിൽ ഇതിന്റെ നഗ്നമായ ലംഘനമാണ് ഉണ്ടായത്.
തോപ്പിൽ ഭാസിയുടെ ഭാര്യ അമ്മിണിയമ്മ അടുത്തിടെയാണ് മരിച്ചത്. അവർക്ക് സ്വാതന്ത്ര്യസമര കുടുംബ പെന്‍ഷന്‍ നൽകിയിരുന്നു. അവരുടെ മകൾ എ. മാലയ്ക്ക് ഇപ്പോൾ പെൻഷൻ അനുവദിച്ചിട്ടുണ്ട്. എ.മാല വിധവയാണെന്നും രണ്ട് പെണ്‍മക്കളുണ്ടെന്നും മറ്റ് പാർപ്പിടങ്ങളുമില്ലെന്നുമുളള കളക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പെൻഷൻ അനുവദിക്കുന്നതെന്ന് പൊതുഭരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.