Spread the love

വാഷിങ്ടണ്‍: ഗർഭഛിദ്രത്തിനുള്ള ഭരണഘടനാപരമായ അവകാശം റദ്ദാക്കിയ യുഎസ് സുപ്രീം കോടതിയുടെ വിധിയെ ഐക്യരാഷ്ട്രസഭ അപലപിച്ചു. കോടതി വിധി സ്ത്രീകളുടെ മനുഷ്യാവകാശങ്ങൾക്കും ലിംഗസമത്വത്തിനുമുള്ള തിരിച്ചടിയാണെന്ന് യുഎൻ മനുഷ്യാവകാശ മേധാവി മിഷേല്‍ ബാച്ചലെറ്റ് പറഞ്ഞു.
സുരക്ഷിതവും നിയമാനുസൃതവുമായ ഗർഭച്ഛിദ്രം അന്താരാഷ്ട്ര മനുഷ്യാവകാശ നിയമത്തിൽ പ്രതിപാദിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

അനുമതി നിഷേധിക്കപ്പെട്ടതിനാൽ ഗർഭച്ഛിദ്രം നടത്തുന്നതിൽ നിന്ന് ആളുകൾ പിന്നോട്ട് പോകില്ലെന്നും പകരം സ്ഥിതി കൂടുതൽ വഷളാകുമെന്നും യുഎൻ പറഞ്ഞു.

By newsten