Spread the love

തമിഴ്നാട്: മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ അടുത്ത അനുയായിയും അണ്ണാ ഡിഎംകെ നേതാവുമായ വികെ ശശികലയുടെ റോഡ് ഷോ ഇന്ന് ചെന്നൈയിൽ ആരംഭിക്കും. പര്യടനത്തിന്, വിപ്ലവ യാത്ര എന്നർത്ഥം വരുന്ന ‘പുരൈട്ചി പയണം’ എന്നാണ് പേരിട്ടിരിക്കുന്നത്.

എ.ഐ.എ.ഡി.എം.കെയിലെ നിലവിലെ പ്രതിസന്ധിയെ രാഷ്ട്രീയമായി ഉപയോഗിക്കുക എന്നതാണ് പുരട്ചി പയണത്തിന്റെ ലക്ഷ്യം.

ജയലളിതയുടെ ആദർശങ്ങൾ ജനങ്ങളിലേക്കെത്തിക്കുക, പാർട്ടിയെ വീണ്ടെടുക്കുക, തമിഴ്‌നാടിന്റെ അവകാശങ്ങൾ സംരക്ഷിക്കുക, സ്ത്രീ സുരക്ഷ ഉറപ്പാക്കുക എന്നിവയാണ് യാത്രയുടെ മുദ്രാവാക്യം.

By newsten