Spread the love

ന്യൂഡെല്‍ഹി: പ്രശസ്ത ഒഡിയ നടൻ റായ്മോഹൻ പരീദയെ(58) വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കുടുംബാംഗങ്ങൾ ആണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭുവനേശ്വറിലെ പ്രാചി വിഹാറിലെ വസതിയിൽ വെള്ളിയാഴ്ചയാണ് താരത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രാഥമിക അന്വേഷണത്തിൽ ഇത് ആത്മാത്യയാണെന്ന നിഗമനത്തിൽ എത്തിയതായി പോലീസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നൂറിലധികം ഒഡിയ ചിത്രങ്ങളിലും 15 ബംഗാളി സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ‘രാമ ലക്ഷ്‌മണ്‍, നാഗ പഞ്ചമി, രണ ഭൂമി, സിംഘ ബാഹിനി, ആസിബു കെബേ സാജി മോ റാണി, ഉഡാന്തി സീത’ എന്നിവയാണ് പ്രധാന ചിത്രങ്ങൾ. ഭാര്യയും രണ്ട് മക്കളുമുണ്ട്. മരണകാരണം അന്വേഷിച്ചുവരികയാണെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ പ്രതീക് സിംഗ് പറഞ്ഞു.

By newsten