ന്യൂഡല്‍ഹി: ചരക്ക് സേവന നികുതി (ജിഎസ്ടി) യ്ക്കൊപ്പം ചുമത്തിയ നഷ്ടപരിഹാര സെസ് 2026 മാർച്ച് വരെ നീട്ടി. ജൂണിൽ അവസാനിക്കാനിരിക്കെ തിടുക്കത്തിലാണ് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇതോടെ സെസ് പിരിവ് നാല് വർഷത്തേക്ക് കൂടി തുടരും.
കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷങ്ങളിൽ വരുമാനത്തിൽ ഇടിവുണ്ടായതിനാൽ എടുത്ത വായ്പകൾ തിരിച്ചടയ്ക്കാൻ 2026 മാർച്ച് വരെ പിരിവ് തുടരാൻ ധനമന്ത്രി നിർമ്മല സീതാരാമന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.
ഇതോടെ പുകയില, സിഗരറ്റ്, ഹുക്ക, വിലകൂടിയ മോട്ടോർസൈക്കിളുകൾ, വിമാനങ്ങൾ, നൗകകൾ, ആഡംബര വാഹനങ്ങൾ എന്നിവയുടെ അധിക ബാധ്യത തുടരും.