Spread the love

കൊല്ലം: സംസ്ഥാനത്ത് ട്രോളിങ് നിരോധനം നിലനിൽക്കെ കേരളത്തിലേക്ക് വൻതോതിൽ തമിഴ്നാട്ടിൽ നിന്ന് പഴകിയ മത്സ്യം എത്തിക്കുന്നു. കൊല്ലം ആര്യങ്കാവിൽ 10,750 കിലോ പഴകിയ മത്സ്യം ഭക്ഷ്യസുരക്ഷാ വിഭാഗം പിടികൂടി. മൂന്ന് ലോറികളിലായി കൊണ്ടുവന്ന ചൂരയാണ് പിടികൂടിയത്. തമിഴ്നാട്ടിലെ കടലൂർ, നാഗപട്ടണം എന്നിവിടങ്ങളിൽ നിന്ന് പുനലൂർ, കരുനാഗപ്പള്ളി, അടൂർ , ആലങ്കോട് എന്നിവിടങ്ങളിലേക്കാണ് മത്സ്യം കൊണ്ടുവന്നതെന്നാണ് വിവരം.

രണ്ട് വാഹനങ്ങളിൽ നിന്നും പിടിച്ചെടുത്ത മീനിൽ നിന്നും ദുർഗന്ധം വമിക്കുന്നുണ്ടായിരുന്നു. രാസപദാർത്ഥം ഉപയോഗിച്ച് രക്തത്തിന്റെ അംശം ഉണ്ടെന്ന് കാണിക്കാനുള്ള ശ്രമമാണ് നടന്നതെന്നും പരിശോധനയിൽ വ്യക്തമായി. പിടിച്ചെടുത്ത സാമ്പിളുകൾ പരിശോധനയ്ക്കായി കൊച്ചിയിലെ ലാബിലേക്ക് അയച്ചിട്ടുണ്ട്.

By newsten