കൊച്ചി: ലക്ഷദ്വീപിൽ പൊതുസ്ഥലങ്ങളിൽ മത്സ്യ വിൽപ്പന നിരോധിച്ചു. ലക്ഷദ്വീപ് ഭരണകൂടമാണ് നിരോധനം ഏർപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. ദ്വീപുകളിൽ ലഭ്യമായ മത്സ്യമാർക്കറ്റുകൾ ഉപയോഗിക്കുന്നതിന് പകരം റോഡുകളുടെ വശങ്ങളിലും ജംഗ്ഷനുകളിലും നടത്തുന്ന മീൻ വില്പനയും നീക്കംചെയ്യലും പരിസരം അശുദ്ധമാക്കുകയും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുകയും ചെയ്യുന്നതായി കാണിച്ചാണ് ഉത്തരവ്.
ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് ഡയറക്ടർ സന്തോഷ് കുമാർ റെഡ്ഡി പറഞ്ഞു. നിയമലംഘനങ്ങളെക്കുറിച്ചുള്ള പ്രതിമാസ റിപ്പോർട്ട് കേന്ദ്രീകൃത നിരീക്ഷണത്തിനായി ഡയറക്ടറേറ്റിന് കൈമാറണമെന്നും ഉത്തരവിൽ പറയുന്നു.
ദ്വീപിൽ മുമ്പും നിരവധി വിവാദ ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. ലക്ഷദ്വീപിലെ എല്ലാ മത്സ്യബന്ധന ബോട്ടുകളിലും സർക്കാർ ഉദ്യോഗസ്ഥരെ വിൻയസിക്കാൻ നിർദ്ദേശിച്ച് അധികൃതർ നേരത്തെ ഉത്തരവിറക്കിയിരുന്നു. സുരക്ഷ വർദ്ധിപ്പിക്കാനായിരുന്നു പുതിയ നടപടി. ബെർത്തിംഗ് പോയിൻറുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കാനും നിര്‍ദ്ദേശമുണ്ടായിരുന്നു.