Spread the love

കരീബിയൻ മേഖലയിലെ ചതുപ്പിൽ നിന്ന് ലോകത്തിലെ ഏറ്റവും വലിയ ബാക്ടീരിയയെ കണ്ടെത്തിയാതായി ശാസ്ത്രജ്ഞർ. മിക്ക ബാക്ടീരിയകളും സൂക്ഷ്മാണുക്കളാണ്. എന്നാൽ ഈ ബാക്ടീരിയയെ മൈക്രോസ്കോപ്പിൻറെ സഹായമില്ലാതെ വെറും നഗ്നനേത്രങ്ങൾ ഉപയോഗിച്ച് ഇത് കാണാൻ കഴിയും.

വെളുത്ത നിറവും 9 മില്ലിമീറ്റർ നീളവുമുള്ള ഈ ബാക്ടീരിയകൾക്ക് നാരുകളുടെ ആകൃതിയാണ്. ഇതുവരെ കണ്ടെത്തിയ ഏറ്റവും വലിയ ബാക്ടീരിയകളുടെ 50 മടങ്ങ് നീളമാണ് ഇവയ്ക്കുള്ളത്.

കരിബീയൻ മേഖലയിലെ ഫ്രഞ്ച് അധീന ദ്വീപായ ഗ്വാഡലൂപ്പിൽ ചതുപ്പിൽ മുങ്ങിക്കിടക്കുന്ന സസ്യങ്ങളുടെ ഇലകളിൽ നിന്നാണ് ബാക്ടീരിയയെ കണ്ടെത്തിയത്. തയോമാർഗരീറ്റ മാഗ്നിഫിക്കാന എന്നാണ് ഇതിന്റെ പേര്. യൂണിവേഴ്സ് ഓഫ് ഫ്രഞ്ച് വെസ്റ്റ് ഇൻഡീസ് ആൻഡ് ഗയാനയിലെ ബയോളജിസ്റ്റായ ഒലിവർ ഗ്രോസാണ് ബാക്ടീരിയയെ കണ്ടെത്തിയത്. ആദ്യം ഇത് ഒരു ബാക്ടീരിയയാണെന്നു മനസ്സിലാക്കാൻ ഈ ഗവേഷകനു കഴിഞ്ഞില്ല. കലിഫോർണിയയിലെ ലോറൻസ് ബെർക്ക്‌ലി നാഷനൽ ലബോറട്ടറിയിലെ ശാസ്ത്രജ്ഞനായ ജീൻ മേരി വോളൻഡും ഈ ഗവേഷണത്തിൽ പങ്കാളിയായിരുന്നു.

By newsten