തിരുവനന്തപുരം : സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് അഴിച്ചുപണി. ഡോ.വി വേണുവിനെ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി നിയമിച്ചു. ഡോ.ടി.കെ.ജോസ് വിരമിക്കുന്ന ഒഴിവിലേക്കാണ് വി.വേണുവിനെ തിരഞ്ഞെടുത്തത്. പരിസ്ഥിതി വകുപ്പിന്റെ അധിക ചുമതലയും അദ്ദേഹത്തിന് നൽകിയിട്ടുണ്ട്.
രാജൻ ഖോബ്രഗഡെയെ ആരോഗ്യ സെക്രട്ടറി സ്ഥാനത്ത് നിന്ന് ജലവിഭവ വകുപ്പിലേക്ക് മാറ്റി. ടിങ്കു ബിസ്വാൾ പുതിയ ആരോഗ്യ സെക്രട്ടറിയായി ചുമതലയേൽക്കും. ഡോ.ഷർമിള മേരി ജോസഫിനാണ് തദ്ദേശവകുപ്പിന്റെ പൂർണ്ണ ചുമതല നൽകിയിരിക്കുന്നത്.
അലി അസ്ഗർ ബാഷയെ ഭക്ഷ്യ സിവിൽ സപ്ലൈസ് സെക്രട്ടറിയായി നിയമിച്ചു. പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പിൽ സ്പെഷ്യൽ സെക്രട്ടറിയായി എൻ പ്രശാന്തിനെ നിയമിച്ചു. ഇഷിത റോയിയെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായി നിയമിക്കാനും തീരുമാനമായി.