Spread the love

ലോക കേരള സഭാ സമ്മേളനത്തോടനുബന്ധിച്ച് അനിത പുല്ലയില്‍ നിയമസഭാ മണ്ഡപത്തിൽ പ്രവേശിച്ച സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് കെ മുരളീധരൻ ആവശ്യപ്പെട്ടു. നിയമസഭയിൽ സുരക്ഷാവീഴ്ചയുണ്ടായെന്ന് സ്പീക്കർ സമ്മതിച്ചു. റിപ്പോർട്ട് അംഗീകരിക്കാനാവില്ലെന്നും തുടർനടപടികൾ യു.ഡി.എഫ് പരിഗണിക്കുമെന്നും മുരളീധരൻ പറഞ്ഞു.

അനിത പുല്ലയില്‍ നിയമസഭാ മന്ദരിത്തിൽ പ്രവേശിച്ച സംഭവത്തിൽ ചീഫ് മാർഷലിന്റെ അന്വേഷണ റിപ്പോർട്ട് പരിഗണിച്ച ശേഷം നാല് കരാർ ജീവനക്കാരെ പിരിച്ചുവിടുമെന്ന് സ്പീക്കർ എം ബി രാജേഷ് അറിയിച്ചിരുന്നു. ചീഫ് മാർഷലിന്റെ അന്വേഷണ റിപ്പോർട്ട് പരിഗണിച്ചാണ് നടപടിയെന്ന് സ്പീക്കർ എം.ബി രാജേഷ് പറഞ്ഞു. അനിത പുല്ലയിലിന് ഓപ്പൺ ഫോറത്തിലേക്ക് പാസ് ഉണ്ടായിരുന്നു. സഭ ടിവിക്ക് സാങ്കേതിക സഹായം നൽകുന്ന ഏജൻസിയിലെ ജീവനക്കാരനോടൊപ്പമാണ് അവർ പ്രവേശിച്ചത്.

സഭ ടിവിക്ക് ഒടിടി സഹായം നൽകുന്ന ബിട്രൈറ്റ് സൊലൂഷനിലെ ജീവനക്കാരുടെ സഹായത്തോടെയാണെന്നാണ് ചീഫ് മാർഷലിന്റെ റിപ്പോർട്ട്. സഭ ടിവി ഓപ്പൺ ഫോറത്തിൽ പങ്കെടുക്കാനുള്ള ക്ഷണക്കത്ത് കൈവശമുണ്ടായിരുന്നതിനാലാണ് അനിതയെ അകത്തേക്ക് കടത്തിവിട്ടതെന്ന് സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥർ പറഞ്ഞു.

By newsten