Spread the love

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പുകേസിൽ ആരോപണ വിധേയയായ പ്രവാസി യുവതി അനിത പുല്ലയിലിനെച്ചൊല്ലിയുണ്ടായ വിവാദത്തിൽ സ്പീക്കർ നടപടി സ്വീകരിച്ചു. സഭ ടിവിയിലെ നാല് കരാർ ജീവനക്കാരെ പിരിച്ചുവിടും. ബിട്രൈയ്റ്റ് സൊല്യൂഷന്‍സ് എന്ന ഏജൻസിയിലെ ജീവനക്കാരായ ഫസീല, വിപു രാജ്, പ്രവീണ്‍, വിഷ്ണു എന്നിവർക്കെതിരെയാണ് സ്പീക്കർ എം ബി രാജേഷ് നടപടിയെടുത്തത്. ചീഫ് മാർഷലിന്റെ അന്വേഷണ റിപ്പോർട്ട് പരിഗണിച്ചാണ് തീരുമാനം.

ലോക കേരള സഭ നടക്കുന്നതിനിടെയാണ് അനിത പാസില്ലാതെ സഭ നടക്കുന്ന സമയത്ത് സഭാ മന്ദിരത്തിന് ഉള്ളിൽ പ്രവേശിച്ചത്. ഈ സാഹചര്യത്തിലാണ് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് നാലു ജീവനക്കാർക്കെതിരെ നടപടിയെടുത്തത്. സഭ ടിവിക്ക് സാങ്കേതിക സഹായം നൽകുന്നവരാണ് നടപടിക്ക് വിധേയരായ ജീവനക്കാർ.

ആദ്യ ദിവസം അനിത നിയമസഭയിൽ വന്ന കാര്യം അറിയില്ലായിരുന്നു. ഓപ്പൺ ഫോറത്തിൽ പങ്കെടുക്കാനുള്ള ക്ഷണക്കത്ത് അനിതയുടെ പക്കലുണ്ടായിരുന്നെന്ന് സ്പീക്കർ വ്യക്തമാക്കി. ഈ ക്ഷണം ഓരോരുത്തർക്കായി നൽകിയതല്ല.

By newsten