പ്രതിപക്ഷത്തിനും മാധ്യമങ്ങൾക്കുമെതിരെ ആഞ്ഞടിച്ച് മുൻ മന്ത്രി കെ.ടി ജലീൽ. സത്യം എത്രമാത്രം കുഴിച്ചുമൂടപ്പെട്ടാലും, ഒരു ദിവസം അത് ജ്വലിക്കുന്ന രൂപത്തിൽ ഉയിർത്തെഴുന്നേൽക്കും. ഖുറാനിൽ സ്വർണം കടത്തിയെന്ന പ്രതിപക്ഷത്തിന്റെ ആരോപണം തെറ്റാണെന്ന് തെളിഞ്ഞു. പ്രചാരണത്തിന്റെ സത്യാവസ്ഥ പുറത്തുവന്ന ശേഷവും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.