വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അച്ഛനെ ഫോണിൽ വിളിച്ചിരുന്നതായി സരിത എസ് നായർ സമ്മതിച്ചു. ഗൂഢലക്ഷ്യങ്ങളൊന്നുമില്ലാതെയാണ് ഫോൺ വിളിച്ചതെന്നും നിയമസഹായമോ സാമ്പത്തിക സഹായമോ ആവശ്യമുണ്ടോ എന്നറിയാന്‍ വേണ്ടിയാണെന്നും സരിത പറഞ്ഞു.
“ഞാൻ മുമ്പ് പല തവണ അദ്ദേഹത്തെ വിളിച്ചിരുന്നു. എന്റെ വക്കീലാണ് കേസ് ആദ്യം ഏറ്റെടുക്കാനിരുന്നത്. അതുകൊണ്ടാണ് വിളിച്ചത്. ഉത്തരവിനെതിരെയുള്ള കേസുകളുമായി മുന്നോട്ട് പോകുമ്പോൾ ചെലവ് കൂടുതലാണെന്ന് മനസ്സിലാക്കുന്നു. ബാലഭാസ്കറിന്റെ അച്ഛൻ ഉണ്ണിയെ സഹായിക്കാമെന്ന് അഭിഭാഷകൻ എന്നോട് പറഞ്ഞു.
അദ്ദേഹത്തിന് അത് തെറ്റായ രീതിയിൽ തോന്നിയെങ്കിൽ ഖേദിക്കുന്നു. ആ അച്ഛനെയോ അവരുടെ വക്കീലിനെയോ തരംതാഴ്ത്താൻ പറഞ്ഞതല്ല. സഹായിക്കാമെന്ന രീതിയില്‍ സമീപിച്ചതാണ്. ഇന്ന് രാവിലെയും വിളിച്ചിരുന്നു. വൈഫാണ് ഫോണെടുത്തത്. ഞാൻ സംസാരിച്ചപ്പോൾ, കേസിനെക്കുറിച്ച് അച്ഛനേ അറിയൂ ചോദിച്ചിട്ട് പറയാമെന്നാണ് പറഞ്ഞത്. പലപ്പോഴും ആ അച്ഛൻ കേസുമായി ചുറ്റിക്കറങ്ങുന്നതായി തോന്നി. സഹായം നൽകുകയല്ലാതെ മറ്റൊന്നും അതിൽ കാണേണ്ടതില്ല.” സരിത പ്രതികരിച്ചു.