തിരുവനന്തപുരം : കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധിയിൽ ഗതാഗത മന്ത്രി ആന്റണി രാജു റിപ്പോർട്ട് തേടി. ഹൈക്കോടതി ഉത്തരവിൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കെഎസ്ആർടിസി എംഡിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. യൂണിയനുകളുടെ അസൗകര്യത്തെ തുടർന്ന് മന്ത്രിതല ചർച്ച തിങ്കളാഴ്ചത്തേക്ക് മാറ്റി.
മെയ് മാസത്തെ ശമ്പള വിതരണം ഇനിയും പൂർത്തിയായിട്ടില്ല. മെയ് മാസത്തെ ശമ്പള വിതരണം പൂർത്തിയാക്കാൻ 35 കോടി രൂപ കൂടി വേണമെന്നാണ് മാനേജ്മെന്റിന്റെ നിലപാട്.
കെഎസ്ആർടിസിയിൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് സിഐടിയു മുന്നറിയിപ്പ് നൽകിയിരുന്നു. ശമ്പളം കൃത്യമായി നൽകിയില്ലെങ്കിൽ കടുത്ത സമരമുണ്ടാകുമെന്ന നിലപാടിലാണ് സിഐടിയു. സ്ഥിരമായി ശമ്പളം നൽകുന്ന തരത്തിൽ വ്യവസ്ഥ വേണമെന്നാണ് ആവശ്യം. ഇക്കാര്യത്തിൽ തീരുമാനമെടുത്തില്ലെങ്കിൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് സിഐടിയു വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെ സംഭവിച്ചാൽ സർവീസുകളെ സാരമായി ബാധിക്കും.