വാഷിങ്ടണ്‍: പൊതുസ്ഥലങ്ങളിൽ പിസ്റ്റൾ കൈവശം വയ്ക്കാൻ അമേരിക്കയിലെ ജനങ്ങൾക്ക് മൗലികാവകാശമുണ്ടെന്ന് യുഎസ് സുപ്രീം കോടതി വിധിച്ചു.
നൂറ്റാണ്ടിലേറെ പഴക്കമുള്ള ന്യൂയോര്‍ക്ക് നിയമത്തെ തള്ളിക്കൊണ്ടാണ് സുപ്രീംകോടതി വിധി പ്രഖ്യാപിച്ചത്. ന്യൂയോര്‍ക്കിലെ തോക്ക് നിയമം അനുസരിച്ച് ആളുകൾക്ക് വീടിന് പുറത്ത് ഹാൻഡ് ഗൺ കൈവശം വയ്ക്കാൻ പ്രത്യേക പെർമിറ്റ് നേടുകയും സ്വയം പ്രതിരോധത്തിനോ മറ്റ് പ്രത്യേക കാരണങ്ങൾക്കോ തോക്ക് കൈവശം വയ്ക്കേണ്ടതുണ്ടെന്ന് തെളിയിക്കുകയും വേണം.
സുപ്രീം കോടതി വിധിയോടെ ഇത്തരം നിയന്ത്രണങ്ങൾ ഇല്ലാതാക്കി.