Spread the love

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ ഹർജിയിലും കേസിൽ അട്ടിമറി ആരോപിച്ച് അതിജിത നൽകിയ ഹർജിയിലും ഹൈക്കോടതി ഇന്ന് വീണ്ടും വാദം കേള്‍ക്കും. ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് സെൻട്രൽ ലാബിൽ പരിശോധിച്ചുകൂടേയെന്ന് കഴിഞ്ഞ തവണ ഹർജികൾ പരിഗണിക്കുന്നതിനിടെ കോടതി പ്രോസിക്യൂഷനോട് ചോദിച്ചിരുന്നു.
സെൻട്രൽ ലാബിൽ മെമ്മറി കാർഡ് പരിശോധിക്കേണ്ടതില്ലെന്ന വാക്കാലുള്ള നിലപാടാണ് അതിജിവതയും പ്രോസിക്യൂഷനും കോടതിയിൽ സ്വീകരിച്ചത്. മെമ്മറി കാർഡിന്റെ ഹാഷ് മൂല്യത്തിൽ മാറ്റമുണ്ടായെങ്കിലും ദൃശ്യങ്ങളുടെ ഹാഷ് മൂല്യത്തിൽ മാറ്റമില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. തുടരന്വേഷണം വൈകിപ്പിക്കാനാണ് മെമ്മറി കാർഡ് വീണ്ടും പരിശോധിക്കുന്നതെന്നാണ് ദിലീപിന്റെ വാദം.

കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടൻ സിദ്ദിഖിന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. ഒന്നാം പ്രതി പൾസർ സുനി ദിലീപിന് എഴുതിയ കത്തിലാണ് സിദ്ദിഖിന്റെ മൊഴി രേഖപ്പെടുത്തിയത്. ആലുവ അൻവർ ആശുപത്രി ഉടമ ഡോ.ഹൈദരാലിയെയും ചോദ്യം ചെയ്തിരുന്നു. പ്രോസിക്യൂഷൻ സാക്ഷിയായ ഹൈദരാലി വിചാരണ വേളയിൽ കൂറുമാറിയിരുന്നു. ദിലീപിന്റെ ഭാര്യാസഹോദരൻ സൂരജ് സിദ്ദീഖിന്റെ മൊഴി മാറ്റാൻ ആവശ്യപ്പെടുന്നതിന്റെ ഓഡിയോ ക്ലിപ്പ് പുറത്ത് വന്നിരുന്നു.

By newsten