തിരുവനന്തപുരം : സ്വർണക്കടത്ത് ആരോപണങ്ങളെ പ്രതിരോധിക്കാനുള്ള സിപിഎം സംസ്ഥാന നേതൃയോഗങ്ങൾ ഇന്ന് ആരംഭിക്കും. സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ചേരും. അടുത്ത രണ്ട് ദിവസങ്ങളിൽ സംസ്ഥാന കമ്മിറ്റി ചേരും. സ്വർണക്കടത്ത് ആരോപണത്തിൽ എൽഡിഎഫ് നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗങ്ങൾക്ക് പുറമേ മുഖ്യമന്ത്രിക്കു പ്രതിരോധവും സിപിഎം തീർക്കും. ഇതിനുള്ള പ്രചാരണ പദ്ധതികൾ നേതൃയോഗം തീരുമാനിക്കും.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനു ശേഷം ഇതാദ്യമായാണ് സംസ്ഥാന സമിതി ചേരുന്നത്. തോൽവി സംബന്ധിച്ച് നേതൃയോഗത്തിൽ വിശദമായ ചർച്ചയുണ്ടാകും. കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തിൽ ഇത് പരിശോധിക്കാൻ കമ്മീഷനെ നിയോഗിക്കാനും സാധ്യതയുണ്ട്. പയ്യന്നൂർ ഫണ്ട് തട്ടിപ്പിൽ കണ്ണൂർ ജില്ലാ നേതൃത്വത്തിന്റെ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഇതിലും പരിശോധന ഉണ്ടാകും.