ന്യൂ ഡൽഹി: യുഎസ് ആസ്ഥാനമായ ടെക് കമ്പനിയായ ഊബർ ഇന്ത്യ വിടാൻ ഒരുങ്ങുന്നു എന്ന റിപ്പോർട്ടിനെതിരെ പ്രതികരിച്ച് കമ്പനി. യുഎസ് കമ്പനി അതിന്റെ എല്ലാ ബിസിനസുകളും രാജ്യത്തെ മറ്റൊരു കമ്പനിക്ക് നൽകി ഇന്ത്യ വിടാൻ പദ്ധതിയിടുന്നതായി ബ്ലൂംബെർഗ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെതിരെ ഊബർ തന്നെ രംഗത്തെത്തി.
“ഒരു നിമിഷം പോലും ഇന്ത്യ വിടാൻ കമ്പനി ചിന്തിച്ചിട്ടില്ല, ഇന്ന് ഇന്ത്യ ഊബെറിന്റെ ഏറ്റവും വലിയ ബിസിനസ്സ് വിപണികളിലൊന്നാണ്,” കമ്പനിയുടെ വക്താവ് പറഞ്ഞു.