Spread the love

മുംബൈ: വിമതരുമായി സമവായത്തിലെത്താനുള്ള ഉദ്ധവ് താക്കറെയുടെ അവസാന തന്ത്രവും പരാജയപ്പെട്ടു. സഖ്യം വിട്ട് വിമത എംഎൽഎമാർക്കൊപ്പം മുംബൈയിലെത്താൻ ശിവസേന വക്താവ് സഞ്ജയ് റാവത്ത് മഹാ വികാസ് അഘാഡിയോട് ആവശ്യപ്പെട്ടെങ്കിലും തീരുമാനം വൈകിപ്പോയെന്ന് ഏക്നാഥ് ഷിൻഡെ പറഞ്ഞു. ഭാവി തീരുമാനങ്ങൾ ഇന്ന് പ്രഖ്യാപിക്കുമെന്ന് ഏക്നാഥ് ഷിൻഡെ വ്യക്തമാക്കി.

അഘാഡി സഖ്യം വിട്ട് ബിജെപിയുമായി ചേർന്ന് സർക്കാർ രൂപീകരിക്കണമെന്നായിരുന്നു ഏക്നാഥ് ഷിൻഡെയുടെ പ്രധാന ആവശ്യം. ഹിന്ദുത്വ അജണ്ടയിലേക്ക് തിരിച്ചുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉദ്ധവ് താക്കറെ വിഭാഗം രണ്ട് ആവശ്യങ്ങളും അംഗീകരിച്ചെങ്കിലും സമവായ നീക്കത്തിൽ നിന്ന് വിമത വിഭാഗം വിട്ടുനിൽക്കുകയായിരുന്നു.

അതേസമയം, ശിവസേനയ്ക്ക് ആരുമായും സഖ്യമുണ്ടാക്കാമെന്നും അഘാഡി സഖ്യത്തിനൊപ്പമാണെന്നും കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. ഉദ്ദവ് താക്കറെയ്‌ക്കൊപ്പമെന്ന് എന്‍.സി.പിയും അറിയിച്ചിട്ടുണ്ട്.

By newsten