Spread the love

അമേരിക്ക : അനിറ്റ അൽവാരസ് എന്ന യുഎസ് നീന്തൽ താരം മത്സരത്തിനിടെ ബോധരഹിതയായി. രക്ഷക്കെത്തിയത് പരിശീലക. രക്ഷപ്പെടുത്തി
ഉടനെ തന്നെ അടുത്തുള്ള മെഡിക്കൽ സെന്ററിലേക്ക് മാറ്റി. താരത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഹൃദയമിടിപ്പ്, ഓക്സിജന്റെ അളവ്, രക്തസമ്മർദ്ദം എന്നിവ സാധാരണ നിലയിലാണെന്നും ഡോക്ടർമാർ പറഞ്ഞു.

“അവൾ മുങ്ങിത്താഴുന്നത് കണ്ടപ്പോൾ ഞാൻ രക്ഷാപ്രവർത്തകരെ നോക്കി. പക്ഷേ അവരും ഞെട്ടിപ്പോയി. മറ്റൊന്നും ആലോചിക്കാതെ, ഞാൻ ഉടൻ തന്നെ വെളളത്തിലേക്ക് ചാടി അവരെ രക്ഷപ്പെടുത്തി. അവൾക്ക് വളരെയധികം ഭാരം ഉണ്ടായിരുന്നതിനാൽ അവളെ വെള്ളത്തിന് മുകളിലൂടെ എത്തിക്കുക എളുപ്പമായിരുന്നില്ല. മുകളിൽ എത്തിയപ്പോൾ അവൾക്ക് ശ്വസിക്കാൻ കഴിഞ്ഞില്ല. അപ്പോൾ ഞാൻ പേടിച്ചു പോയി. ശ്വാസകോശത്തിൽ വെള്ളം നിറഞ്ഞിരുന്നതിനാൽ അവൾക്ക് ശ്വസിക്കാൻ കഴിഞ്ഞില്ല. എന്നാൽ വെള്ളം ഛർദ്ദിച്ചപ്പോൾ എനിക്ക് ആശ്വാസമായി,”
പരിശീലക ആന്ദ്രേ ഫ്യുവെന്റസ് പറഞ്ഞു.

By newsten