Spread the love

മട്ടന്നൂർ: എയർ ഇന്ത്യയുടെ ആദ്യ രാജ്യാന്തര വിമാന സർവീസ് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ആരംഭിച്ചു. കണ്ണൂർ-മസ്കറ്റ് സെക്ടറിൽ ചൊവ്വാഴ്ച മുതലാണ് എയർ ഇന്ത്യ സർവീസ് ആരംഭിച്ചത്. ആദ്യ സർവീസിനായി കണ്ണൂരിലെത്തിയ വിമാനത്തെ റൺവേയിൽ നിന്ന് ജലാഭിവാദ്യം ചെയ്ത് കിയാൽ സ്വീകരിച്ചു. ആദ്യ ദിവസം യാത്ര ചെയ്യാനെത്തിയ വിമാന ജീവനക്കാരെയും യാത്രക്കാരെയും കിയാലിന്റെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. ക്യാപ്റ്റൻ യുവരാജ് സിംഗ് റാണ, ഫസ്റ്റ് ഓഫീസർ കിൻസൺ ശർമ, ക്യാബിൻ ക്രൂ അംഗങ്ങളായ ഡാനിഷ്, ലയ്ഹോവ, മൻദീപ് പാണ്ടേ, ബിതേഷ് ഷോരെൺ, എയർ ഇന്ത്യ സ്റ്റേഷൻ മാനേജർ എച്ച്.ഹരീഫ് എന്നിവരാണ് ഡിപ്പാർച്ചർ ക്രൂവിൽ ഉണ്ടായിരുന്നത്.

എയർ കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണർ ഇ. വികാസ്, സിഐഎസ്എഫ് കമാൻഡന്റ് അനിൽ ദൊണ്ടിയാൽ, കിയാൽ ഓപ്പറേഷൻസ് ഹെഡ് രാജേഷ് പൊതുവാൾ, കെ.ജി.സുരേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരണം നൽകിയത്. ക്യാപ്റ്റൻ വികാസ്, ഫസ്റ്റ് ഓഫിസർ അക്ഷയ് ദാൻവിജ്, അശ്വിനി സോനേവാനെ, വിവേക് ഭീംറാവൂ, അങ്കിത്, ദീപക് എന്നിവരാണ് അറൈവൽ ക്രൂവിൽ ഉണ്ടായിരുന്നത്. ആഴ്ചയിൽ 3 ദിവസം (ഞായർ, ചൊവ്വ, വെള്ളി) ആണ് സർവീസ്.

By newsten