Spread the love

തിരുവനന്തപുരം: കുടുംബശ്രീ സർവ്വേ പ്രകാരം സംസ്ഥാനത്ത് 30 ലക്ഷം അഭ്യസ്തവിദ്യരായ തൊഴിൽ രഹിതർ. ഇതിൽ 20 ലക്ഷം പേർക്ക് സർക്കാർ തൊഴിൽ നൽകുമെന്ന് മന്ത്രി എം.വി ഗോവിന്ദൻ പറഞ്ഞു. കെ-ഡിസ്ക് വഴി 5000 പേർക്ക് സർക്കാർ തൊഴിൽ നൽകി. വീടിനടുത്ത് ജോലിക്ക് അവസരമുണ്ടാകും. ഒരു ലക്ഷം സംരംഭകരെ കണ്ടെത്തുമെന്നും മന്ത്രി പറഞ്ഞു.

ആയിരത്തിൽ അഞ്ചുപേർക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി തൊഴിൽ നൽകും. സംസ്ഥാനത്തെ 64,006 കുടുംബങ്ങൾ അതി ദരിദ്ര വിഭാഗത്തില്‍പ്പെടുന്നവരാണ്. അഞ്ച് ലക്ഷം വീടുകൾ കൂടി നിർമ്മിച്ചാൽ സംസ്ഥാനത്തെ എല്ലാവർക്കും വീടാകുമെന്നും അദ്ദേഹം പറഞ്ഞു.

By newsten