ന്യൂയോർക്ക്: ന്യൂയോർക്കിൽ നൂറോളം അനധികൃത ഇരുചക്രവാഹനങ്ങൾ ബുൾഡോസറുകൾ തകർത്തതിൻറെ ദൃശ്യങ്ങൾ പുറത്ത്. ബ്രൂക്ലിനിലാണ് സംഭവം. ചൊവ്വാഴ്ച ഒരു ബുൾഡോസർ ഇറക്കുകയും റേസിംഗിൻ ഉപയോഗിക്കുന്നവ ഉൾപ്പെടെ വാഹനങ്ങൾ നശിപ്പിക്കുകയും ചെയ്തു. മഡ് റേസിങ്ങിനുപയോഗിക്കുന്ന അനധികൃത വാഹനങ്ങൾ സർക്കാർ നേരത്തെ കണ്ടുകെട്ടിയിരുന്നു. ഇത്തരത്തിലുള്ള വാഹനങ്ങൾ നഗരത്തിലെ തെരുവുകൾക്ക് തികച്ചും അപകടകരമാണെന്ന് മേയർ എറിക് ആഡംസ് പറഞ്ഞു. വാഹനങ്ങളുടെ നിയമപരമായ ഉടമകളെ കണ്ടെത്താനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്നാണ് ബൈക്കുകൾ നശിപ്പിച്ചത്.
2022 തുടക്കം മുതൽ രണ്ടായിരത്തോളം നിയമപരമല്ലാത്ത വാഹനങ്ങളാണ് എൻവൈപിഡി പിടിച്ചെടുത്തത്. ബുൾഡോസർ കയറ്റിയിറക്കി വാഹനങ്ങൾ നശിപ്പിക്കുന്നതിന്റെ വീഡിയോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തൊട്ടടുത്തുനിന്ന് ദൃശ്യം പകർത്തുന്ന കാഴ്ചക്കാരേയും വീഡിയോ ദൃശ്യങ്ങളിൽ കാണാം.