കൊച്ചി : നടൻ വിജയ് ബാബുവിന് മുൻകൂർ ജാമ്യം അനുവദിച്ച ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് കേസിലെ പരാതിക്കാരിയായ നടിയുടെ കുടുംബം. കോടതി വിധി നിരാശാജനകമാണ്. ഇത്തരമൊരു വിധി സമൂഹത്തിന് നൽകുന്ന സന്ദേശം ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതാണ്.
വിധി സമൂഹത്തിന് മാതൃകയല്ലെന്ന് നടിയുടെ കുടുംബം പറഞ്ഞു. അഭിഭാഷകനുമായി കൂടിയാലോചിച്ച് കോടതി വിധിയുടെ അടുത്ത നടപടി സ്വീകരിക്കുമെന്ന് നടിയുടെ പിതാവ് പറഞ്ഞു.
ഇത്തരക്കാർക്ക് സമൂഹത്തിൽ എന്ത് തോന്നിവാസം കാണിക്കാനുമുളള പ്രോത്സാഹനം നൽകുന്ന വിധിയല്ലേ ഇതെന്നും പരാതിക്കാരിയുടെ പിതാവ് ആശങ്ക പ്രകടിപ്പിച്ചു.