Spread the love

തിരുവനന്തപുരം: ഹയർ സെക്കൻഡറി പരീക്ഷ എഴുതിയ വിദ്യാർത്ഥികളുടെ സ്കോറും ഗ്രേഡും രേഖപെടുത്തിയ സർട്ടിഫിക്കറ്റ് വിതരണം ജൂലൈയോടെ പൂർത്തിയാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പുനർമൂല്യനിർണയത്തിനും ഉത്തരക്കടലാസുകളുടെ പകർപ്പിനും സൂക്ഷ്മപരിശോധനയ്ക്കും ഇന്ന് മുതൽ അപേക്ഷിക്കാം.

ഇരട്ട മൂല്യനിർണയം നടന്ന ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളിൽ പുനർമൂല്യനിർണയവും സൂക്ഷ്മപരിശോധനയും ഉണ്ടായിരിക്കില്ല. ഉത്തരക്കടലാസിന്റെ പകർപ്പിന് അപേക്ഷിക്കാം. അപേക്ഷകൾ രജിസ്റ്റർ ചെയ്ത കേന്ദ്രങ്ങളിൽ സമർപ്പിക്കണം. അപേക്ഷാ ഫോമിന്റെ സാമ്പിൾ സ്കൂളുകളിലും ഹയർ സെക്കൻഡറി വെബ്സൈറ്റുകളിലും ലഭ്യമാകും.

ഒരു പേപ്പറിന് പുനർമൂല്യനിർണയത്തിന് 500 രൂപയും ഉത്തരക്കടലാസുകളുടെ പകർപ്പിന് 300 രൂപയും സൂക്ഷ്മപരിശോധനയ്ക്ക് 100 രൂപയുമാണ് ഫീസ്. യോഗ്യത നേടാനാവാത്ത വിഷയങ്ങൾക്കായി ഉദ്യോഗാർത്ഥികൾക്ക് പരീക്ഷയ്ക്ക് അപേക്ഷിക്കാം. ഇതിനായുള്ള വിജ്ഞാപനം ഉടൻ പ്രസിദ്ധീകരിക്കും.

By newsten