Spread the love

ചെന്നൈ: നടനും ഡിഎംഡികെ നേതാവുമായ വിജയകാന്തിന്റെ മൂന്ന് കാൽവിരലുകൾ കടുത്ത പ്രമേഹം മൂലം നീക്കം ചെയ്തു. അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്.

ശരീരത്തിന്റെ വലതുവശത്തെ രക്തചംക്രമണം കുറഞ്ഞതും ഉയർന്ന പ്രമേഹവുമാണ് വിരലുകൾ മുറിച്ചുമാറ്റാൻ കാരണം. തിങ്കളാഴ്ചയാണ് ശസ്ത്രക്രിയ നടത്തിയതെന്നും അദ്ദേഹം സുഖം പ്രാപിച്ചുവരികയാണെന്നും കുറച്ച് ദിവസം കൂടി ആശുപത്രിയിൽ തുടരുമെന്നും ഡിഎംഡികെ വൃത്തങ്ങൾ പറഞ്ഞു.

അസുഖത്തെ തുടർന്ന് വിദേശത്ത് ചികിത്സയിലായിരുന്ന വിജയകാന്ത് പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടർന്ന് 2021 മെയ് മാസത്തിലാണ് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്.

By newsten