Spread the love

പാകിസ്താൻ : പാകിസ്താനിലെ ഫാമിൽ അടുത്തിടെ ജനിച്ച ഒരു ആട്ടിൻകുട്ടിയുടെ ചെവിയുടെ ഏകദേശ നീളം 19 ഇഞ്ച്.

സിന്ധിലെ നരേജോ ആട് ഫാമിലെ മുഹമ്മദ് ഹസൻ നരേജോയുടെ സിംബ എന്ന് പേരുള്ള ആട് ജൂണ് 5 നാണ് ജനിച്ചത്.
സിംബ ഒരു നുബിയൻ ആടാണെന്ന് നരേജോ പറഞ്ഞു. നീണ്ട ചെവികൾക്ക് പേരുകേട്ട ഒരു ഇനമാണവ. പക്ഷേ സിംബയുടെ ചെവികൾ നുബിയൻ മാനദണ്ഡങ്ങൾക്ക് അനുസരിച്ച് പോലും നീളമുള്ളതാണ്. ഒരുപക്ഷേ ജനിതക വ്യതിയാനം ആകാം കാരണം.

By newsten