മുംബൈ: മഹാരാഷ്ട്രയിലെ എല്ലാ എൻസിപി എംഎൽഎമാരോടും ബുധനാഴ്ച മുംബൈയിലെത്താൻ നിർദ്ദേശം നൽകി. മഹാരാഷ്ട്ര സർക്കാരിനെ താഴെയിറക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇത്തരം സന്ദർഭങ്ങളിൽ ക്രോസ് വോട്ടിംഗ് സാധാരണയായി നടത്താറുണ്ട്. ഇത് മൂന്നാം തവണയാണ് സർക്കാരിനെ താഴെയിറക്കാനുള്ള ശ്രമം നടക്കുന്നത്. അതിനാൽ ഇത് ഒരു പുതിയ കാര്യമല്ലെന്ന് ശരദ് പവാർ പറഞ്ഞു.
ഏക്നാഥ് ഷിൻഡെയും ചില എംഎൽഎമാരും സൂറത്തിൽ ഉണ്ടെന്ന് അറിഞ്ഞു. ശിവസേനയ്ക്കെതിരെ അവർ ഒന്നും ചെയ്യില്ലെന്ന് വിശ്വസിക്കുന്നു. എല്ലാ എം.എൽ.എമാരുമായും ഞങ്ങൾ ചർച്ച നടത്തി വരികയാണ്. എല്ലാവരെയും ഒരുമിച്ച് നിർത്താൻ ഉദ്ധവ് താക്കറെയ്ക്ക് കഴിയുമെന്ന് എൻസിപി നേതാവും മന്ത്രിയുമായ ജയന്ത് പാട്ടീൽ പറഞ്ഞു.