തിരുവനന്തപുരം: ഇരുചക്രവാഹനങ്ങൾ മത്സരയോട്ടം നടത്തുന്നതിനെതിരെ കർശന നടപടി സ്വീകരിക്കാൻ ഗതാഗത മന്ത്രി ആന്റണി രാജു മോട്ടോർ വാഹന വകുപ്പിന് നിർദേശം നൽകി.
“പ്രത്യേക സൗകര്യങ്ങളുള്ള റേസ് ട്രാക്കിലാണ് മോട്ടോർ റേസ് നടത്തേണ്ടത്. സമീപ വർഷങ്ങളിൽ ഇത് സാധാരണ റോഡിൽ നടത്തി മരിക്കുന്ന യുവാക്കളുടെ എണ്ണത്തിൽ വർദ്ധനവുണ്ടാവുകയാണ്. യുവാക്കളുടെ അപക്വമായ നടപടിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിനായി ‘ഓപ്പറേഷൻ റേസ്’ എന്ന പേരിൽ രണ്ടാഴ്ച നീണ്ടുനിൽക്കുന്ന കർശന പരിശോധന ബുധനാഴ്ച ആരംഭിക്കും.
രൂപമാറ്റം വരുത്തിയും അമിത വേഗതയിൽ ഒടിച്ചും നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന വാഹനങ്ങളുടെ രജിസ്ട്രേഷനും, ഡ്രൈവറുടെ ലൈസൻസും റദ്ദാക്കുകയും പിഴ ഈടാക്കുകയും ചെയ്യും” മന്ത്രി പറഞ്ഞു. പരിശോധനയ്ക്കിടെ നിർത്താത്ത വാഹന ഉടമകളുടെ മേൽവിലാസത്തിൽ നിന്ന് പിഴ ഈടാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.