കോഴിക്കോട്: ബി.ജെ.പിക്കും സുരേഷ് ഗോപിക്കുമെതിരായ നുണപ്രചാരണങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് ബി.ജെ.പി സംസ്ഥാന നേതൃത്വം അറിയിച്ചു. ഇത് മഞ്ഞ മാധ്യമങ്ങളുടെ പ്രചാരണമാണെന്നും ബി.ജെ.പി പ്രസ്താവനയിൽ പറഞ്ഞു.
മലയാള സിനിമയിലെ മഹാനടനും ഭാരതീയ ജനതാ പാർട്ടിയുടെ ആരാധ്യനായ നേതാവുമായ സുരേഷ് ഗോപിക്കെതിരെയും ബി.ജെ.പി നേതൃത്വത്തിനെതിരെയും ചില മഞ്ഞ മാധ്യമങ്ങൾ നുണപ്രചാരണം നടത്തുകയാണ്. സുരേഷ് ഗോപിയുടെ ജനപിന്തുണയില്‍ ഭയന്നാണ് ഇത്തരം തരംതാണ ശക്തികൾ നുണപ്രചാരണം നടത്തുന്നത്.
ഇവർക്കെതിരെ ഭാരതീയ ജനതാ പാർട്ടി നിയമനടപടി സ്വീകരിക്കും. രാജ്യസഭാ എം.പിയായിരുന്നപ്പോഴും അല്ലാത്തപ്പോഴും സുരേഷ് ഗോപി ജനങ്ങൾക്ക് നൽകിയ സേവനം പാർട്ടി, രാഷ്ട്രീയ ഭേദമന്യേ മലയാളികൾ അംഗീകരിച്ചതാണ്.