മാലി: മാലിദ്വീപിൽ ഇന്ത്യൻ സമൂഹം സംഘടിപ്പിച്ച ലോക യോഗ ദിനാഘോഷത്തിൽ പങ്കെടുത്തവരെ ഒരു കൂട്ടം പ്രതിഷേധക്കാർ മർദ്ദിച്ചു. യോഗ പരിശീലനത്തിനിടെ, വടികളുമായി ആയുധധാരികളായ ഒരു കൂട്ടം ആളുകൾ യോഗ ചെയ്യുന്നവരെ ആക്രമിച്ചു.
മാലിദ്വീപ് ദേശീയ ഫുട്ബോൾ സ്റ്റേഡിയത്തിൽ നടന്ന ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. എല്ലാ ഇരിപ്പിടങ്ങളും ഭക്ഷണവും നശിപ്പിച്ച ശേഷമാണ് അക്രമികൾ മടങ്ങിയത്. ആക്രമണത്തിന് പിന്നിൽ തീവ്രവാദ ഗ്രൂപ്പുകളാണെന്നും സമഗ്രമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും മാലിദ്വീപ് സർക്കാർ അറിയിച്ചു.