ന്യൂഡല്‍ഹി: അഗ്നിപഥ് പദ്ധതിലെ കരസേനയിലെ നിയമനങ്ങൾക്ക് ശാരീരിക അളവുകൾ , വൈദ്യപരിശോധന, എഴുത്തുപരീക്ഷ എന്നിവ മുൻ റിക്രൂട്ട്മെന്റിന് സമാനമായ രീതിയിൽ നടത്തും. സൈനികരുടെ മക്കൾ, എൻസിസി കേഡറ്റുകൾ, ഐടിഐ ഡിപ്ലോമ നേടിയവർക്കും സ്കൂൾ തലം മുതൽ അന്താരാഷ്ട്ര തലം വരെ സ്പോർട്സിൽ പങ്കെടുത്തവർക്കും എഴുത്തുപരീക്ഷയിൽ 5 മുതൽ 20 മാർക്ക് വരെ ബോണസ് ലഭിക്കും. ഓഗസ്റ്റ് പകുതി മുതൽ നവംബർ വരെ രാജ്യത്തുടനീളം 83 റിക്രൂട്ട്മെന്റ് റാലികൾ നടക്കും. സേനയുടെ മെഡിക്കൽ വിഭാഗം ഒഴികെ എല്ലാ നോൺ-ഓഫീസർ റെഗുലർ നിയമനങ്ങളും അഗ്നിവീരന്മാർക്ക് മാത്രമായിരിക്കും.
വിദ്യാഭ്യാസ യോഗ്യത
ജനറൽ ഡ്യൂട്ടി – പത്താം ക്ലാസിൽ ആകെ 45 ശതമാനം മാർക്കും ഓരോ വിഷയത്തിനും 33 ശതമാനം മാർക്കും ഉണ്ടായിരിക്കണം.