Spread the love

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തുന്നതിനായി സ്വകാര്യ ബസുകളുടെകൂടി പങ്കാളിത്തത്തോടെ സഹകരണ മേഖലയിൽ ട്രാൻസ്പോർട്ട് കമ്പനി ആരംഭിക്കാൻ ശുപാർശ. കെഎസ്ആർടിസിയുടെ മാതൃകയിൽ സഹകരണ മേഖലയിൽ ഒരു കമ്പനി രൂപീകരിക്കുകയും, സ്വകാര്യമേഖലയിലുള്ളവർക്ക് സംരക്ഷണം നൽകുകയും ചെയ്യണം.

കേരള മോട്ടോർ ട്രാൻസ്പോർട്ട് വെൽഫെയർ ഫണ്ട് ബോർഡിനെ നോഡൽ ഏജൻസിയായി നിയമിക്കാം. റോഡ്, റെയിൽ, ജലഗതാഗത സംവിധാനങ്ങൾ പരസ്പരം ബന്ധിപ്പിക്കുകയും പുനഃസംഘടിപ്പിക്കുകയും വേണം. സമഗ്ര ഗതാഗത നയത്തിനായി ഗതാഗത വകുപ്പ് സമർപ്പിച്ച കരടിൽ ഉൾപ്രദേശങ്ങളിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് ചെറിയ വാഹനങ്ങൾക്ക് റൂട്ട് പെർമിറ്റുകൾ നൽകണമെന്നും നിർദ്ദേശിക്കുന്നു. പൊതുഗതാഗത മേഖലയെ ശക്തിപ്പെടുത്തിയില്ലെങ്കിൽ ഉണ്ടായേക്കാവുന്ന ദുരന്തത്തെക്കുറിച്ചും ഇത് സംസാരിക്കുന്നു.

2019 ലെ കേന്ദ്ര മോട്ടോർ വാഹന (ഭേദഗതി) നിയമം അനുസരിച്ച്, സംസ്ഥാനങ്ങൾ സമഗ്രമായ ഗതാഗത നയം രൂപീകരിക്കേണ്ടതുണ്ട്. പ്രാഥമിക നടപടിയെന്ന നിലയിൽ മോട്ടോർ വാഹന വകുപ്പ് ഇത് സർക്കാരിനോട് ശുപാർശ ചെയ്തിട്ടുണ്ട്. ശുപാർശകളിൽ അന്തിമ തീരുമാനമായിട്ടില്ല.

By newsten