Spread the love

കൊൽക്കത്ത : അഗ്നിപഥ് പദ്ധതിയിൽ ബിജെപിക്കെതിരെ ആരോപണവുമായി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി രംഗത്ത്. പദ്ധതിയിലൂടെ സ്വന്തമായി സായുധ കേഡർ അടിത്തറ സൃഷ്ടിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് മമത പറഞ്ഞു. “അവർക്ക് സൈന്യ പരിശീലനം നൽകുന്നില്ല, പക്ഷേ ആയുധ പരിശീലനം നൽകുന്നു,” മമത പറഞ്ഞു.

അതേസമയം, അഗ്നിപഥ് റിക്രൂട്ട്മെന്റ് പദ്ധതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെയാണ് അഗ്നിവീറുകൾക്ക് വീണ്ടും ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചത്. റിക്രൂട്ട് ചെയ്യപ്പെടുന്നവർക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം ഉറപ്പാക്കുമെന്നും മെച്ചപ്പെട്ട ആനുകൂല്യങ്ങൾ ഉറപ്പാക്കുമെന്നും സൈനികകാര്യ വകുപ്പ് അഡീഷണൽ സെക്രട്ടറി ലഫ്റ്റനന്റ് ജനറൽ അനിൽ പുരി പറഞ്ഞു.

പത്താം ക്ലാസ് പാസായവർക്ക് പന്ത്രണ്ടാം ക്ലാസ് സർട്ടിഫിക്കറ്റും പ്ലസ് ടു പാസായവർക്ക് ഡിപ്ലോമയും നൽകും. ഫിസിക്കൽ എജ്യുക്കേഷനും സപ്ലൈ ചെയിൻ മാനേജ്മെന്റും ഓരോ വിദ്യാർത്ഥിയുടെയും പ്രധാന വിഷയങ്ങൾ ആയിരിക്കും. പ്രത്യേക വാഹനങ്ങളും ആയുധങ്ങളും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് വിശദമായി പഠിപ്പിക്കും. അഗ്നിവീറിന്റെ ആദ്യ ബാച്ചിന് നിശ്ചിത ഉയർന്ന പ്രായപരിധിക്ക് അപ്പുറം 5 വർഷത്തേക്ക് പ്രായപരിധിയിൽ ഇളവ് ലഭിക്കും.

By newsten