ജറുസലേം: ഇസ്രായേലില്‍ പാര്‍ലമെന്റ് പിരിച്ചുവിടാന്‍ തീരുമാനമായി. എട്ട് ഭരണകക്ഷികളാണ് പാർലമെന്റ് പിരിച്ചുവിടാനുള്ള തീരുമാനത്തിലെത്തിയത്. വിഭജിക്കപ്പെട്ട സഖ്യസർക്കാരിന് അതിജീവിക്കാന്‍ കഴിയില്ലെന്ന നിഗമനത്തിലാണ് തീരുമാനം. യയർ ലപീഡ് കാവൽ പ്രധാനമന്ത്രിയാകും.
നാലു വർഷത്തിനിടെ അഞ്ചാമത്തെ പൊതുതെരഞ്ഞെടുപ്പാണ് രാജ്യത്ത് നടത്തുന്നത്. ഒക്ടോബർ അവസാനത്തോടെ തിരഞ്ഞെടുപ്പ് നടക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. മുൻ പ്രധാനമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ ബെഞ്ചമിൻ നെതന്യാഹു വീണ്ടും അധികാരത്തിലെത്താനാണ് സാധ്യത.
ഇസ്രായേലിന്റെ ചരിത്രത്തിലെ ഏറ്റവും വൈവിധ്യമാർന്ന സഖ്യം തകർച്ചയുടെ വക്കിലാണെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.