കവരത്തി: വിദ്യാർത്ഥി സമരങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. രാജു കുരുവിള കേസിലെ കേരള ഹൈക്കോടതി വിധിയും വിദ്യാർത്ഥികളുടെ അക്കാദമിക് പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്ന ഒരു പ്രതിഷേധവും അനുവദിക്കില്ലെന്ന വിധിയും ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്. വിദ്യാർത്ഥികളുടെ പഠിക്കാനുള്ള അവകാശം സംരക്ഷിക്കുന്നതിനാണ് സമരം നിരോധിക്കുന്നതെന്ന് ഉത്തരവിൽ പറയുന്നു. പ്രതിഷേധം അവസാനിപ്പിക്കാനുള്ള നിർദ്ദേശങ്ങൾ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേധാവികൾക്ക് കൈമാറിയിട്ടുണ്ട്.