ബെംഗളൂരു: ബെംഗളൂരുവിൽ 27000 കോടി രൂപയുടെ ഒന്നിലധികം റെയിൽ , റോഡ് അടിസ്ഥാനസൗകര്യ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. ഡോക്ടർ ബി ആർ അംബേദ്കർ സ്കൂൾ ഓഫ് ഇക്കണോമിക്സ് സർവ്വകലാശാലയുടെ പുതിയ കാമ്പസ് ഉദ്ഘാടനവും അംബേദ്കറുടെ പ്രതിമ അനാച്ഛാദനവും മോദി ചെയ്തു.
കർണ്ണാടകയിലെ 5 ദേശീയ പാത പദ്ധതികൾക്കും 7 റെയിൽവേ പദ്ധതികൾക്കും തറക്കല്ലിട്ടതായും കൊങ്കൺ റെയിൽ വേയുടെ 100 ശതമാനം വൈദ്യുതീകരണമെന്ന സുപ്രധാന നാഴികക്കല്ലിന് ഇന്ന് സാക്ഷ്യം വഹിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. ഈ പദ്ധതികളെല്ലാം കർണ്ണാടകയിലെ യുവാക്കൾക്കും ഇടത്തരക്കാർക്കും കർഷകർക്കും തൊഴിലാളികൾക്കും സംരംഭകർക്കും പുതിയ സൗകര്യങ്ങളും അവസരങ്ങളും നൽകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തെ ലക്ഷകണക്കിനു യുവാക്കളുടെ സ്വപ്നങ്ങളുടെ നഗരമാണ് ബെംഗളൂരു എന്നും ‘ഏക് ഭാരത് ശ്രേഷ്ഠ ഭാരത’ത്തിന്റ ആത്മാവിന്റെ പ്രതിഫലനമാണ് ഈ നഗരമെന്നും പ്രധാനമന്ത്രി പറഞ്ഞു.