Spread the love

ന്യൂഡൽഹി: കര, നാവിക, വ്യോമ സേനാ മേധാവികൾ ചൊവ്വാഴ്ച അഗ്നിപഥ് വിഷയം ചർച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. അഗ്നിപഥ് പദ്ധതിയുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളും ആശങ്കകളും മാറ്റങ്ങളും യോഗത്തിൽ ചർച്ചയാകും.

അഗ്നിപഥ് പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്ന് കേന്ദ്രം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ വർ ഷം 46,000 പേരെ നിയമിക്കുകയും അടുത്ത നാലോ അഞ്ചോ വർഷത്തിനുള്ളിൽ 50,000-60,000 പേരെ നിയമിക്കുകയും ചെയ്യും. പിന്നീട് ഇത് 90,000-1.25 ലക്ഷമായി ഉയർത്തും.

അഗ്നിപഥ് പദ്ധതി നടപ്പിലാകുന്നതോടെ ഭാവിയിൽ സേനയുടെ അംഗബലം കുറയും. നിലവിൽ കര, നാവിക, വ്യോമ സേനകളുടെ ആകെ അംഗബലം 14 ലക്ഷമാണ്. ഘട്ടം ഘട്ടമായി ഇത് കുറയ്ക്കുകയാണ് ലക്ഷ്യം. ഇത് ചർച്ചയിലെ പ്രധാന വിഷയമായി പരിഗണിക്കും.

By newsten