മലപ്പുറം: മലപ്പുറത്ത് തിരുനാവായയിൽ സിൽവർ ലൈൻ സർവേക്കല്ല് ഇറക്കാൻ ശ്രമം. സർവേ കല്ല് ഇറക്കാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു. തൊഴിലാളികൾ വാഹനത്തിൽ നിന്ന് ഇറക്കിയ സർവ്വേക്കല്ലുകൾ നാട്ടുകാർ തിരികെ വാഹനത്തിൽ കയറ്റി. അതേസമയം സർവേ കല്ല് സൂക്ഷിക്കാനായി കൊണ്ടുവന്നതാണെന്ന് തൊഴിലാളികൾ അറിയിച്ചെങ്കിലും ഇറക്കാൻ നാട്ടുകാർ അനുവദിച്ചില്ല.
മുമ്പ്, സിൽവർ ലൈൻ സർവേ കല്ല് ഒരു സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് സൂക്ഷിച്ചിരുന്നു. ഇത് റെയിൽവേയുടെ കീഴിലുള്ള സ്ഥലത്തേക്ക് മാറ്റാനുള്ള ശ്രമവും നാട്ടുകാർ തടഞ്ഞു. തുടർന്ന് നൂറിലധികം കല്ലുകൾ വാഹനത്തിൽ കയറ്റി.