Spread the love

വാഷിങ്ടണ്‍: അമേരിക്കയിൽ സംഗീത പരിപാടിക്കിടെയുണ്ടായ വെടിവെപ്പിൽ 15കാരൻ കൊല്ലപ്പെട്ടു. മരിച്ചയാൾ ആൺകുട്ടിയാണോ പെൺകുട്ടിയാണോ എന്ന് വ്യക്തമല്ല.

ഒരു പോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു. വാഷിങ്ടണ്‍ ഡി.സി 14 യു സ്ട്രീറ്റ് നോർത്ത് വെസ്റ്റ് എന്ന സ്ഥലത്താണ് വെടിവെപ്പ് നടന്നത്. വൈറ്റ് ഹൗസിൽ നിന്ന് രണ്ട് മൈൽ അകലെയാണ് വെടിവെപ്പ് നടന്നതെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. വെടിവെപ്പിന് ശേഷം പരിഭ്രാന്തരായി ഓടുന്ന ആളുകളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ തോക്ക് വാങ്ങുന്നതിനുള്ള പ്രായപരിധി 18 ൽ നിന്ന് 21 ആയി ഉയർത്തേണ്ടിവരുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ ഈ നടപടി സ്വീകരിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

By newsten