സംസ്ഥാനത്തെ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. രാവിലെ 11ന് പി.ആർ.ഡി ചേംബറിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തും. 30നാണ് പ്ലസ് ടു പരീക്ഷ ആരംഭിച്ചത്. മെയ് 3 മുതലാണ് പ്രാക്ടിക്കൽ പരീക്ഷ നടന്നത്. 2021 ൽ പ്ലസ് ടുവിന് റെക്കോർഡ് വിജയശതമാനമുണ്ടായിരുന്നു. കഴിഞ്ഞ വർഷം ഇത് 87.94 ശതമാനമായിരുന്നു. അതിനുമുമ്പ്, 2020 ൽ വിജയശതമാനം 85.13 ശതമാനമായിരുന്നു.
അതേസമയം പ്ലസ് ടു പരീക്ഷയ്ക്ക് ഇത്തവണയും ഗ്രേസ് മാർക്ക് നൽകില്ല. കലാ-കായിക മത്സരങ്ങൾ നടത്താത്ത സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. എൻ.സി.സി ഉൾപ്പെടെയുള്ളവർക്ക് ഗ്രേസ് മാർക്ക് ഉണ്ടായിരിക്കില്ല.
ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷകളുടെ ഫലം വിവിധ വെബ്സൈറ്റുകളിൽ ലഭ്യമാകും.