Spread the love

ന്യൂദല്‍ഹി: അഗ്നിപഥ് പദ്ധതിക്കെതിരെ വ്യാജവാർത്തകൾ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് വാട്സാപ്പ് ഗ്രൂപ്പുകൾക്ക് കേന്ദ്ര സർക്കാർ വിലക്കേർപ്പെടുത്തി. 35 വാട്സ്ആപ്പ് ഗ്രൂപ്പുകളാണ് നിരോധിച്ചത്. വ്യാജവാർത്തകൾ പ്രചരിപ്പിച്ചതിനും യുവാക്കളെ തെറ്റിദ്ധരിപ്പിച്ച് പ്രക്ഷോഭത്തിനിറക്കിയതിലും പത്തോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പുതിയ പദ്ധതിയെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവരെ സർക്കാർ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണെന്നും പ്രസ് ഇൻഫർമേഷൻ ബ്യൂറോ പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങൾ പരിശോധിക്കുന്നതിൻ വസ്തുതാ പരിശോധന ലൈൻ തുറന്നിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു.

By newsten