അനിത പുല്ലയിലിന്റെ നിയമസഭാ സന്ദർശനത്തിൽ പ്രതികരണവുമായി മന്ത്രി കെ രാജൻ. അനിത പുല്ലയിലിന്റെ സന്ദർശനം ഗുണകരമായ കാര്യമല്ലെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യം അന്വേഷിക്കും. ഇക്കാര്യം സ്പീക്കറുമായി സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം അനിതയുടെ ലോക കേരള സഭയിലേക്കുള്ള പ്രവേശനത്തെക്കുറിച്ച് അന്വേഷിക്കാനില്ലെന്ന് നോർക്ക വ്യക്തമാക്കി. അനിതയുടെ പേര് നോർക്കയുടെ പട്ടികയിൽ ഇല്ലായിരുന്നുവെന്ന് നോർക്ക വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു. പൊതുജനങ്ങൾക്ക് ഓപ്പണ്‍ ഫോറത്തിൽ പ്രവേശിക്കാൻ അനുവാദം ഉണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അനിത എങ്ങനെയാണ് നിയമസഭാ മന്ദിരത്തിലെത്തിയതെന്ന് സഭാ സെക്രട്ടേറിയറ്റ് അന്വേഷിക്കാനിരിക്കുകയാണ്. അനിതയ്ക്ക് നിയമസഭാ ജീവനക്കാരുടെ സഹായം ലഭിച്ചോ എന്ന് അന്വേഷിക്കാൻ സ്പീക്കർ എം ബി രാജേഷ് ഉത്തരവിട്ടു.