കോട്ടയം: സംസ്ഥാന സർക്കാരിന്റെ പരിപാടികളിൽ അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന് മാണി സി കാപ്പൻ ആരോപിച്ചു.
പാലായിലെ കെ.എസ്.ആർ.ടി.സിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനത്തില്‍ തന്നെ അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയെന്നും മറ്റൊരു മന്ത്രിയെ വിളിച്ചെന്നും അദ്ദേഹം പറഞ്ഞു.
എൽ.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തുകളിലാണ് ഇത്തരം വിവേചനം കാണിക്കുന്നതെന്നും എന്നാൽ യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തുകളിൽ കാര്യങ്ങൾ നന്നായി നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.