Spread the love

പട്‌ന (ബിഹാര്‍): കേന്ദ്രത്തിന്റെ അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധത്തെ തുടർന്ന് ബിഹാറിലെ എൻഡിഎ സഖ്യം പ്രതിസന്ധിയിൽ. സർക്കാരിന്റെ ഭാഗമായിട്ടും ബിജെപി നേതാക്കൾക്ക് സുരക്ഷയും പരിഗണനയും ലഭിക്കുന്നില്ലെന്ന് ബിജെപി അധ്യക്ഷൻ സഞ്ജയ് ജയ്സ്വാൾ ആരോപിച്ചു. തുടർച്ചയായ നാലാം ദിവസവും പ്രതിഷേധം അലയടിക്കുന്ന ബീഹാറിലെ ബിജെപി നേതാക്കൾക്ക് കേന്ദ്രം കൂടുതൽ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ 10 ബിജെപി നേതാക്കൾക്ക് വൈ കാറ്റഗറി സുരക്ഷ കേന്ദ്രം നൽകിയിട്ടുണ്ട്.

ബിജെപി സംസ്ഥാന അധ്യക്ഷൻ സഞ്ജയ് ജയ്സ്വാളിന്റെ വീടുകൾക്ക് നേരെയും പ്രതിഷേധക്കാർ ആക്രമണം നടത്തി. ഇതിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്.

അക്രമം നടക്കുമ്പോൾ പോലീസ് നിഷ്ക്രിയരായിരുന്നു, തങ്ങളുടെ പാർട്ടി ഓഫീസുകൾ മാത്രമാണ് അക്രമികൾ ലക്ഷ്യമിട്ടത്. ഭരണകൂടത്തിന്റെ പിന്തുണ ഇതിനുണ്ടെന്നുമാണ് ബിജെപി ആരോപിക്കുന്നത്.

By newsten