Spread the love

കാബൂള്‍: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിലെ സിഖ് ക്ഷേത്രത്തിന് നേരെയുണ്ടായ ബോംബാക്രമണത്തെ ഐക്യരാഷ്ട്രസഭ അപലപിച്ചു. രാജ്യത്തെ യുഎൻ മിഷനാണ് സംഭവത്തെ അപലപിച്ചുകൊണ്ട് രംഗത്തെത്തിയത്.

സിവിലിയൻമാർക്കെതിരായ ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നും സിഖുകാർ, ഹസാരാസ്, സൂഫികൾ എന്നിവരുൾപ്പെടെ എല്ലാ ന്യൂനപക്ഷങ്ങളും അഫ്ഗാനിസ്ഥാനിൽ സുരക്ഷിതരായിരിക്കണമെന്ന് യു.എൻ.എ.എം.എ ആവശ്യപ്പെട്ടു.

By newsten